2012, മാർച്ച് 27, ചൊവ്വാഴ്ച

ഇനി അന്‍ഷാദിനെ പരിചയപ്പെടാം

Anshad - Top Of The World....!
ഇനി അന്‍ഷാദിനെ പരിചയപ്പെടാം, തൃശ്ശൂര്‍ ജില്ലയിലെഗുരുവായൂരിനടുത്ത്... പാലയൂര്‍ ഇടപ്പുള്ളി മുസ്ലീം വീട്ടില്‍ എം.വി അബു - റംലത്ത് ദമ്പതികളുടെ മൂത്ത മകന്‍. ഇപ്പോള്‍ വയസ്സ് 27 . ദുബായിലെ ഹോഴ്സ് റൈസ് ഫെഡറേഷനില്‍ ജോലി ചെയ്യുന്നു. തന്‍റെ കരള്‍ മറ്റൊരാള്‍ക്ക് ദാനം ചെയ്തും ഒരു അനാഥ പെണ്‍കുട്ടിയെ ജീവിത സഖിയാക്കിയും നമ്മളില്‍ നിന്നും വിത്യസ്തനായ ഒരുവന്‍. കൂടാതെ യു എ യിലും നാട്ടിലുമായി നിരവധി ജീവ കാരുണ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു. 22-)o വയസ്സില്‍ സ്വന്തം കരളിന്റെ 70 ശതമാനം തന്‍റെ ബന്ധുവായ 16 കാരിക്ക് പകുത്തു നല്‍കിയ മഹാമനസ്കന്‍..18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കരള്‍ മാറ്റി വെച്ചത്. ഡല്‍ഹി ശ്രീ ഗംഗാറാം ആശുപത്രിയിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റെഷന്‍ വിഭാഗത്തില്‍ ഡോ. എ. എസ് സോയന്റെ നേതൃത്വത്തില്‍ അറുപതില്‍ അധികം സ്റ്റിച്ച് വേണ്ടുന്ന വലിയ ശ്സ്ത്രക്ക്രിയയിലൂടെയാണ് കരള്‍ മാറ്റി വെക്കല്‍ നടന്നത്. ഇരുവര്‍ക്കുമായി 30 ബോട്ടില്‍ രക്തം വേണ്ടി വന്നു. മൂന്നു മാസത്തെ സമ്പൂര്‍ണ്ണ വിശ്രമത്തിനും ആഫ്റ്റെര്‍ ഇഫക്റ്റ് തടയാന്‍ മരുന്നുകളെ അഭയം പ്രാപിച്ചും പൂര്‍ണ്ണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. തന്റെ കരളിന്റെ ഒരു കഷ്ണം മറ്റൊരാളില്‍ ഇപ്പോഴും ഹൃദയം തുടിക്കുന്നതിനു ഹേതുവായി എന്ന ആശ്വാസവും അതിലൂടെ സന്തോഷിക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരാന്‍. നമ്മുടെ ജീവിതത്തില്‍ പലര്‍ക്കും സാധിക്കാത്തതും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതുമായ ഒരു പ്രവര്‍ത്തിയാണ് അന്‍ഷാദ് ചെയ്തത്. താന്‍ ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്നതാണ് സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കുക എന്നത്, അതിനു ഉത്തമ മാര്‍ഗം ഒരു അനാഥ പെണ്‍കുട്ടിയെ തന്‍റെ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വരിക എന്നതാണ്. അങ്ങിനെയാണ് അന്‍ഷാദ് കാളത്തോട് തണല്‍ ഓര്‍ഫനേജിലെത്തുന്നത്, അവിടത്തെ അന്തേവാസികളെ പരിചരിക്കുന്ന മലപ്പുറം സ്വദേശിനിയായ ആയിശാബിയെ കുറിച്ചറിയുന്നതും ഓര്‍ഫനേജില്‍ തന്നെയുള്ള അവരുടെ മകളെ ചെറുപ്പത്തില്‍ വളര്‍ത്താന്‍ സഹിച്ച ത്യാഗങ്ങളും കഷ്ടപ്പാടുകളെക്കുറിച്ചും കേട്ടത്. അതോടെ ആയിശാബിയുടെ മകളായ നാഷിദ ഭാനുവിനെ തന്‍റെ ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ചു സമൂഹത്തിലെ നിരവധി സുമനസ്സുകളെ സാക്ഷിയാക്കി ഓര്‍ഫനേജില്‍ വെച്ചാണ് നിക്കാഹു നടന്നത്. ഇപ്പോള്‍ ഒന്‍പതു മാസം പ്രായമുള്ള മകന്‍ അനസുമായി ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നു. ഈ ഇരു പ്രവര്‍ത്തികളും തന്‍റെ ജീവിതത്തില്‍ ഒരു പാട് മാറ്റങ്ങളുണ്ടാക്കിയെന്നും, സ്ത്രീധന വിമുക്ത വിവാഹത്തിനും കുടുംബങ്ങളിലും ചുറ്റുപാടിലുമുള്ള നിര്‍ദ്ധനരായ രോഗികളെ സഹായിക്കാനുമുള്ള നല്ല മനസ്സ് നമ്മില്‍ വളര്‍ത്തണമെന്നും അന്‍ഷാദ് പറഞ്ഞു. അത് പോലെ കണ്ണും, ബോണുമല്ലാത്ത എല്ലാ അവയവങ്ങളും ജീവിച്ചിരിക്കുമ്പോള്‍ തന്നെ ദാനം ചെയ്യാമെന്നുള്ളവസ്ഥയില്‍ സമൂഹത്തില്‍ പലരും ഇത് രണ്ടുമല്ലാത്ത അവയവങ്ങള്‍ക്ക് മരണാനന്തര അവയവദാന സമ്മത പത്രം ഒപ്പ് വെക്കുന്നവര്‍ മരണത്തെ ഭയക്കുന്ന ഭീരുക്കളാണെന്നും ജന ശ്രദ്ധ പിടിച്ചു പറ്റുവാനും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്കിലൂടെയല്ല പ്രവര്‍ത്തിയിലൂടെയാണ് മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടത്‌ എന്ന് കാണിച്ചു തന്ന ഒരു മഹത് വ്യകതിയെ കണ്ടതിലുള്ള സന്തോഷത്തിലാണ് ഞാനിപ്പോള്‍.. ഇദ്ദേഹത്തിനും കുടുംബത്തിനും സര്‍വ്വ ശക്തനായ അള്ളാഹു സന്തോഷ ജീവിതവും ദീര്‍ഘായുസ്സും നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ